സംസ്ഥാനത്ത് കൊവിഡ് പരിശോധന നിരക്ക് കുറച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 1, വെള്ളിയാഴ്‌ച

സംസ്ഥാനത്ത് കൊവിഡ് പരിശോധന നിരക്ക് കുറച്ചു

 


സംസ്ഥാനത്തെ ലാബുകളിലെ കൊവിഡ്-19 പരിശോധന നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി. പുതുക്കിയ നിരക്ക് അനുസരിച്ച്  ആര്‍.ടി.പി.സി.ആര്‍. 1500 രൂപ, ട്രൂ നാറ്റ്  1500 രൂപ, ആര്‍ടി-ലാമ്പിന് 1150 രൂപ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 300 രൂപ, എക്സ്പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കൊവിഡ്-19 പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കുന്നത്.


 കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട    എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാര്‍ജുകളും ഉൾപ്പെടെയാണ് ഈ നിരക്ക്. സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും,  ആശുപത്രികള്‍ക്കും  പുതുക്കിയ നിരക്ക്  പ്രകാരം മാത്രമേ കൊവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. ഈ നിരക്കില്‍ കൂടുതല്‍ ആരും ഈടാക്കരുതെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. 

Post Top Ad