അക്ഷയ സേവനങ്ങൾ വീടുകളിലെത്തിക്കാൻ സന്നദ്ധസേന അംഗങ്ങളെ ക്ഷണിക്കുന്നു - EC Online TV

Breaking

Post Top Ad


2021, ജനുവരി 16, ശനിയാഴ്‌ച

അക്ഷയ സേവനങ്ങൾ വീടുകളിലെത്തിക്കാൻ സന്നദ്ധസേന അംഗങ്ങളെ ക്ഷണിക്കുന്നു


അക്ഷയ സേവനങ്ങൾ ഓൺലൈനായി അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനും സേവനങ്ങൾ വീടുകളിലെത്തിക്കുന്നതിനും സന്നദ്ധസേന അംഗങ്ങളെ തിരുവനന്തപുരം ജില്ലാ ഭരണകൂടം ക്ഷണിക്കുന്നു.  ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളും പരാതികളും സ്വീകരിച്ച് അധികാരികൾക്ക് എത്തിച്ചു കൊടുക്കുന്നതിനും അതിന്റെ തുടർനടപടികളുടെ വിവരങ്ങൾ വിളിച്ച് അറിയിക്കുന്നതിനും സന്നദ്ധസേന അംഗങ്ങൾക്ക് ഇ പാസ് അനുവദിക്കും.  ഇതിന് സന്നദ്ധ സേന വെബ് സൈറ്റിൽ www.sannadhasena.kerala.gov.in ൽ പാസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അപേക്ഷ അയക്കാവുന്നതാണ്. അംഗങ്ങളുടെ അർഹതക്കനുസരിച്ച് പാസ് ഓൺലൈനായി ലഭ്യമാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രസ്തുത വ്യക്തികൾക്ക് പരിശീലനവും സാങ്കേതിക സഹായവും നൽകിക്കൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad