ഇടവ കാപ്പിൽ എച്ച് എസ് - തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസ് റൂട്ട് ആരംഭിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 11, തിങ്കളാഴ്‌ച

ഇടവ കാപ്പിൽ എച്ച് എസ് - തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസ് റൂട്ട് ആരംഭിച്ചു


 ഇടവ കാപ്പിൽ എച്ച് . എസിൽ നിന്നും തിരുവനന്തപുരം വരെ കെ.എസ്.ആർ.ടി.സി ബസ്സ് ആരംഭിച്ചു.  കാപ്പിൽ എച്ച്.എസിൽ  വർക്കല എം.എൽ.എ അഡ്വ:വി. ജോയി ഫ്ലാഗ് ഓഫ് ചെയ്തു ബസ്  റൂട്ട് ഉദ്ഘാടനം നിർവഹിച്ചു.  രാവിലെ ആറ്റിങ്ങലിൽ നിന്നും 7. 30ന് കാപ്പിൽ എത്തിച്ചേരും തുടർന്ന് 7.45 ന്  കാപ്പിൽ എച്ച്.എസിൽ നിന്നും പുറപ്പെട്ട് വർക്കല, കല്ലമ്പലം , ആറ്റിങ്ങൽ , മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്ത് എത്തും.  തിരികെ വൈകുന്നേരം 5 മണിക്ക് കാപ്പിൽ  എത്തിച്ചേരും.  ഇടവ പഞ്ചായത്ത് പ്രസിഡന്റ് ബാലിക്ക് , വൈസ് പ്രസിഡന്റ് ശുഭ , എ.ടി.ഒ.വി . രാജേഷ്, ജനറൽ സി.ഐ ഷാജി, സി.എസ് അജയകുമാർ മറ്റ് പഞ്ചായത്ത് മെമ്പർമാർ ജന പ്രതികൾ തുടങ്ങിയവർ  പങ്കെടുത്തു.  

Post Top Ad