നവവധുവിന്റെ മരണത്തിനു പിന്നാലെ ഭർത്തൃമാതാവിനേയും ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, ജനുവരി 26, ചൊവ്വാഴ്ച

നവവധുവിന്റെ മരണത്തിനു പിന്നാലെ ഭർത്തൃമാതാവിനേയും ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

 വർക്കല മുത്താനയിൽ  ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. ഇന്ന് രാവിലെ  വീടിനോട് ചേര്‍ന്നുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ശ്യാമളയെ കണ്ടെത്തിയത്. ഇവരുടെ  മരുമകള്‍ ആതിരയെ  ജനുവരി 15 ന് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.


വിവാഹം കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞപ്പോഴായിരുന്നു  ആതിരയെ കുളിമുറിയില്‍ കൈഞരമ്പും കഴുത്തും മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ മരണം ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ആതിരയുടെ ഭര്‍തൃമാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ കല്ലമ്പലം പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad