വർക്കല മുത്താനയിൽ യുവതിയെ ഭർതൃ ഗൃഹത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുത്താന സ്വദേശി ശരത്തിന്റെ ഭാര്യ ആതിര ഷാജി(23) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആതിരയെ വീട്ടിലെ ബാത്റൂമിലാണ് കൈ ഞരമ്പുകളും കഴുത്തും അറുത്ത നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര മാസം മുൻപാണ് ആതിരയും ശരത്തും തമ്മിലുള്ള വിവാഹം നടന്നത്. മൃതദേഹം വർക്കല ശിവഗിരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലേക്ക് മാറ്റി. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.