ആറ്റിങ്ങൽ നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ആരോഗ്യ സുരക്ഷ ഉറപ്പാക്കും. നിലവിൽ നഗരസഭ ആരോഗ്യവിഭാഗം പ്രതിരോധ മരുന്നുകൾ നൽകുന്നുണ്ട്. എന്നാൽ ഇപ്പോൾ ആരോഗ്യ മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഗണിച്ചാണ് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുന്നത്. പ്രതിരോധ മരുന്നുകൾക്ക് പുറമെ കൈയ്യുറ, കാലിൽ അണിയുന്ന സുരക്ഷ ബൂട്ട് തുടങ്ങിയവയും നൽകും. ഇതിനായി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിക്കും.
13-ാം വാർഡ് എ.കെ.ജി നഗറിലെ തൊഴിലുറപ്പ് നിർമ്മാണ പണികൾ സന്ദർശിക്കുന്നതിന് എത്തിയതായിരുന്നു ചെയർപേഴ്സൺ. 2020 ജൂലൈയിൽ അനുമതി ലഭിച്ചിരുന്ന 300 മീറ്ററോളം വരുന്ന ഭാഗത്തെ തൊഴിലുറപ്പ് പണികളാണ് ഇപ്പോൾ നടത്തുന്നതെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു. കൗൺസിലർ ആർ.എസ്. അനൂപ്, എൽ.ഡി.എഫ് വാർഡ് വികസന കമ്മിറ്റി കൺവീനർ റ്റി. ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.