വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിന് റിലേഷന്‍ ഐഡി നിര്‍ബന്ധമായും നല്‍കണം - EC Online TV

Breaking

Post Top Ad


2021, ജനുവരി 7, വ്യാഴാഴ്‌ച

വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിന് റിലേഷന്‍ ഐഡി നിര്‍ബന്ധമായും നല്‍കണം

 


വോട്ടര്‍ പട്ടികയില്‍  പേര്  ചേർക്കുന്നതിനായി വീട്ടിലുള്ളവരുടെയോ തൊട്ടടുത്ത താമസക്കാരുടെയോ വോട്ടര്‍ തിരിച്ചറിയല്‍കാര്‍ഡിന്റെ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം. ഇതിനെയാണ് റിലേഷന്‍ ഐഡി എന്നു പറയുന്നത്. വോട്ടര്‍ കാര്‍ഡിന്റെ നമ്പര്‍മാത്രം നൽകിയാൽ മതി പകര്‍പ്പ് ആവശ്യമില്ല. വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ റിലേഷന്‍ ഐ ഡി കൊടുക്കേണ്ടതായിട്ടുണ്ട്.   റിലേഷന്‍ ഐ ഡി രേഖപ്പെടുത്തിയില്ലെങ്കിലും അപേക്ഷ സ്വീകരിക്കും.  എന്നാൽ റിലേഷന്‍ ഐ ഡി കൊടുത്തെങ്കിൽ  മാത്രമേ അപേക്ഷകള്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ നിന്ന് നേരിട്ടുള്ള പരിശോധയ്ക്കായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കു കൈമാറാൻ സാധിക്കൂ. 


 2003 ജനുവരി ഒന്നുവരെ ജനിച്ചവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അപേക്ഷിക്കാം.  നാമനിര്‍ദേശപ്പത്രിക സമര്‍പ്പിക്കുന്നതിനു 10 ദിവസം മുന്‍പുവരെ വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിന്  അപേക്ഷ സ്വീകരിക്കും. ഡിസംബര്‍ 31 വരെ ലഭിച്ചിട്ടുള്ള അപേക്ഷ പരിഗണിച്ച്  ജനുവരി 20ന് ഈ വര്‍ഷത്തേക്കുള്ള വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനുവേണ്ടി വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ത്തവര്‍ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള പട്ടികയില്‍  ഉള്‍പ്പെടില്ല. അവർ വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടതാണ്.   അതേസമയം  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവര്‍ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്  അപേക്ഷിക്കേണ്ടതില്ല. 

Post Top Ad