വാഹന വിപണിയിൽ ഇലക്ട്രിക് വാഹന വിൽപ്പനയുടെ വർദ്ധനവിനോടൊപ്പം പുതിയ ചാർജിങ് സ്റ്റേഷനുകളും ആരംഭിക്കാനൊരുങ്ങി കെ എസ ഇ ബി. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗിനായി ജില്ലയില്‍ കെ.എസ്.ഇ.ബി എട്ടു പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത കൂടിയതിനാൽ ആറ്റിങ്ങല്‍ നാളികേര വികസന കോര്പറേഷന്, വൈദ്യുതിഭവന്, എയര്‍പോര്‍ട്ട്, തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജ്, പവര്‍ഹൗസ്, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വിഴിഞ്ഞം എന്നിങ്ങനെ എട്ട് ഇടങ്ങളില്‍ കൂടി ചാര്‍ജിംഗ് സ്റ്റേഷന് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഇവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂർത്തീകരിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. നേമത്തെ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ ജില്ലയിലെ ആദ്യത്തെ ചാർജിങ് സ്റ്റേഷന്റെ പ്രവർത്തനം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
നേമത്തെ ചാര്‍ജിംഗ് സ്റ്റേഷനില്‍ 20, 60 കിലോ വാട്ടുകള്‍ വീതമുള്ള ഓരോ ഫില്ലിംഗ് യൂണിറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ 156 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് കെ.എസ്.ഇ.ബി പുതുതായി ആരംഭിക്കുന്നത്. അന്തരീക്ഷ മലിനീകരണവും ഇന്ധന ഉപഭോഗ കുറയ്ക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങളും കെ.എസ്.ഇ.ബി ഏറ്റെടുത്ത് കഴിഞ്ഞു.