പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'ജനഗണമന' യുടെ പ്രമോ വിഡിയോ വൈറൽ - EC Online TV

Breaking

Post Top Ad


2021, ജനുവരി 26, ചൊവ്വാഴ്ച

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'ജനഗണമന' യുടെ പ്രമോ വിഡിയോ വൈറൽ

 


ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം  പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന 'ജനഗണമന' യുടെ   ടീസര്‍ പുറത്തിറക്കി. റിപ്പബ്ലിക് ദിനത്തിലാണ് ടീസര്‍ പുറത്തിറക്കിയത്. രണ്ടര മിനിട്ട് ദൈർഘ്യമുള്ള പ്രമോ വിഡിയോ  ഇതിനോടകം തന്നെ   സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 


രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം ജയിലിലാകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ്   ചിത്രത്തിലുള്ളത്.  പ്രമോയിൽ   പൊലീസ് കസ്റ്റഡിയിൽ വച്ച് പൃഥ്വിരാജിൻ്റെ കഥാപാത്രത്തെ സുരാജിൻ്റെ കഥാപാത്രം ചോദ്യം ചെയ്യുന്ന രംഗങ്ങളാണ് പ്രമോയിലുള്ളത്. രാജ്യദ്രോഹക്കുറ്റമാണ്, കുടുങ്ങും എന്ന് സുരാജിൻ്റെ കഥാപാത്രം പറയുമ്പോൾ താൻ ഊരിപ്പോരും എന്നാണ് പൃഥ്വിരാജിൻ്റെ കഥാപാത്രം പറയുന്നത്. ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാണ് എന്നും പൃഥ്വിരാജ് കഥാപാത്രം പറയുന്നുണ്ട്.  സിനിമയുടെ റിലീസ് തിയതി  പ്രഖ്യാപിച്ചിട്ടില്ല.  


ഡിജോ ജോസ് ആന്റണി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ  ഷരിസ്  മുഹമ്മദിന്റെയാണ്. ഛായാഗ്രഹണം സുദീപ് ഇളമൺ. സംഗീതം ജേക്സ് ബിജോയ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad