ജനിതക മാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലും ; ജാഗ്രത നിർദ്ദേശം - EC Online TV

Breaking

Post Top Ad


2021, ജനുവരി 5, ചൊവ്വാഴ്ച

ജനിതക മാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലും ; ജാഗ്രത നിർദ്ദേശം

 


കേരളത്തിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കി. കോഴിക്കോട് യുകെയില്‍ നിന്ന് എത്തിയ  രണ്ട് വയസുകാരി  ഉൾപ്പെടെ രണ്ട് പേർക്കും, ആലപ്പുഴയിൽ ഒരു കുടുംബത്തിലെ രണ്ട് പേർക്കും, കണ്ണൂരിലും കോട്ടയത്തും ഒരാൾക്കു വീതമാണ് രോഗം സ്ഥിരീകരിച്ചത്.  സമ്പർക്ക പട്ടിക തയ്യാറാക്കുന്നുവെന്നും,  സമ്പർക്ക പട്ടിക വിപുലമല്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ്  സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്റെ  നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. 


സമൂഹത്തില്‍ പുതിയ വൈറസ് ഇല്ലെന്ന് ഉറപ്പാക്കാൻ റാന്‍ഡം പരിശോധനകള്‍ നടത്തണമെന്ന നിര്‍ദേശവുമുണ്ട്. അതേസമയം അതീതീവ്ര വ്യാപനശേഷിയുള്ള വൈറസ് ഒരുപാടുപേരിലേക്കെത്തിയാൽ പ്രതിരോധമാകെ പാളുമെന്ന ആശങ്കയാണ് ആരോഗ്യവകുപ്പിന്.വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരില്‍ പിസിആര്‍ പരിശോധന നിർബന്ധമാക്കും.  കുട്ടികളിലും 60 വയസിനു മുകളിലുള്ളവരിലും രോഗം പടര്‍ന്നേക്കുമെന്നതിനാല്‍ റിവേഴ്സ് ക്വാറന്‍റൈൻ ശക്തിപ്പെടുത്താൻ നിര്‍ദേശം നൽകി. 


വിദേശത്തുനിന്നെത്തിയവരില്‍ മാത്രമല്ല തദ്ദേശീയമായി രോഗം പിടിപെട്ടവരുടെ സ്രവവും പുനൈ വൈറോളജി ലാബില്‍ പരിശോധിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം. നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും മാസ്ക്, സാമൂഹികഅകലം, കൈകള്‍ ശുചിയാക്കൽ എന്നിങ്ങനെയുള്ള പ്രതിരോധം തുടര്‍ന്നില്ലെങ്കില്‍ കൊവിഡ് ബാധിതരുടെ ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലേറെയാകുമെന്ന്  ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. 

Post Top Ad