ചിറയിൻകീഴ് വലിയകട മാർക്കറ്റിൽ നിന്നു വാങ്ങിയ മീനുകളിൽ പുഴുക്കളെ കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, ജനുവരി 22, വെള്ളിയാഴ്‌ച

ചിറയിൻകീഴ് വലിയകട മാർക്കറ്റിൽ നിന്നു വാങ്ങിയ മീനുകളിൽ പുഴുക്കളെ കണ്ടെത്തി

 


ചിറയിൻകീഴ് വലിയകടയിലെ പൊതുചന്തയിൽനിന്നു വാങ്ങിയ മീനുകളിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി. പാലകുന്ന് സ്വദേശിയായ വീട്ടമ്മ  വ്യാഴാഴ്ച രാവിലെ വലിയകട ചന്തയിലെ മത്സ്യക്കച്ചവടക്കാരിയിൽനിന്നു വാങ്ങിയ ചൂരമീൻ വീട്ടിലെത്തിച്ചു മുറിച്ചപ്പോഴാണ് പുഴുക്കളെ കണ്ടത്. ഉടൻതന്നെ ചന്തയിലെത്തി  കച്ചവടക്കാരിയെ വിവരം അറിയിക്കുകയും  ചിറയിൻകീഴ്  പഞ്ചായത്ത്  പ്രസിഡന്റിനും ആരോഗ്യവിഭാഗത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പിനും പരാതി നൽകുകയും ചെയ്തു.  


പരാതിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് പി.മുരളിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ആരോഗ്യ സ്‌ക്വാഡ്  മാർക്കറ്റിൽ എത്തി  പരിശോധന നടത്തി.  ഇനി മുതൽ വലിയകട ചന്തയിലെ വിൽപ്പനക്കാർക്ക് തിരിച്ചറിയൽ രേഖ നൽകുമെന്നും അവർക്കു മാത്രമേ ചന്തയിൽ വില്പയ്ക്ക് അനുമതി നൽകുകയുള്ളൂവെന്നും പ്രസിഡന്റ് അറിയിച്ചു. എന്നാൽ,  ആരോപണം മാത്രമാണെന്നും  മീനിൽ കണ്ടത് പുഴുവല്ലെന്നും ഇത്തരം മത്സ്യങ്ങളിൽ സാധാരണ കാണാറുള്ള ചെറുജീവികളാണെന്നുമാണ് മത്സ്യകച്ചവടക്കാരിയുടെ വാദം.


Post Top Ad