കൊവിഡ് വാക്സിനേഷൻ രണ്ടാം ദിവസമായ ഇന്ന് മുതൽ സംസ്ഥാനത്ത് കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നിങ്ങനെ ആഴ്ച്ചയിൽ നാല് ദിവസമാണ് കുത്തിവെയ്പ്പ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്ന് മുതലുംജനറൽ ആശുപത്രിയിൽ നാളെ മുതലും വാക്സിൻ കുത്തിവയ്പ് ആരംഭിക്കും. തീരദേശ മേഖലയായ പുല്ലുവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. കോവിഡ് വാക്സിനേഷനുള്ള മറ്റു 133 കേന്ദ്രങ്ങൾക്ക് പുറമെയാണ് പുതിയ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് സമയം. ആരോഗ്യ പ്രവർത്തകരുടെ വാക്സിനേഷൻ പൂർത്തിയാകുന്ന മുറക്ക് വിവിധ സേനാംഗങ്ങൾ, പൊലീസ്, റവന്യു വകുപ്പ് ജീവനക്കാർ, മുൻസിപ്പൽ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്ക് വാക്സിൻ നൽകും. ആദ്യ ഡോസ് സ്വീകരിക്കുന്നവർക്ക് രണ്ടാം ഡോസ് ഉറപ്പാക്കിയാണ് വാക്സിൻ ഉപയോഗം ക്രമീകരിച്ചിരിക്കുന്നത്.