അനുമതി നൽകിയിട്ട് വിവാദമായതോടെ സ്വയരക്ഷ നോക്കി ഗുരുവായൂർ ദേവസ്വം അധികൃതർ - EC Online TV

Breaking

Post Top Ad


2021, ജനുവരി 21, വ്യാഴാഴ്‌ച

അനുമതി നൽകിയിട്ട് വിവാദമായതോടെ സ്വയരക്ഷ നോക്കി ഗുരുവായൂർ ദേവസ്വം അധികൃതർ

 


ക്ഷേത്ര പരിസരത്തെ  പരസ്യ ചിത്രീകരണം ഏറെ  വിവാദമായതോടെ  പരസ്യ കമ്പനിക്കും, പരസ്യത്തിൽ അഭിനയിച്ച ചലച്ചിത്ര താരത്തിനുമെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം അധികൃതർ. ഇതിനായി നടി അനുശ്രീ , ഹിന്ദുസ്ഥാൻ യൂണിലിവർ, സികസ്‌ത് സെൻസ് എന്ന പരസ്യ കമ്പനി ഉദ്യോഗസ്ഥൻ ശുഭം ദുബെ   എന്നിവർക്കെതിരെയാണ് ദേവസ്വം അധികൃതർ   ഗുരുവായൂർ ടെമ്പിള്‍ പോലീസിൽ  പരാതി നൽകിയിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞതോടെ   പരസ്യ ചിത്രീകരണത്തിനു അനുമതി നൽകിയവർക്കെതിരെ നടപടി എടുക്കുന്നതിനു പകരം സ്വയം തടിയൂരാൻ ദേവസ്വം ബോർഡിന്റെ ശ്രമമാണ് ഈ പരാതി. 


ക്ഷേത്രവും പരിസരവും സ്വകാര്യസ്ഥാപനങ്ങളുടെ പരസ്യത്തിനായി ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശത്തിന്‍റെ ലംഘനമാണ്  നടന്നത്.  ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷന്‍ നടത്താനെന്ന വ്യാജേന അപേക്ഷ നല്‍കി ദേവസ്വത്തെ വഞ്ചിച്ച് കച്ചവടലക്ഷ്യത്തോടെ പരസ്യചിത്രീകരണം നടത്തുകയായിരുന്നു എന്നാണ് ദേവസ്വത്തിന്റെ ആരോപണം. ശക്തമായ സുരക്ഷാ സംവിധാനമുള്ള ക്ഷേത്രത്തിൽ ഒരു മുഴുനീള പരസ്യ ചിത്രീകരണം നടന്നിട്ടും ദേവസ്വം അധികൃതരോ  ചെയർമാനോ അറിഞ്ഞില്ലെന്ന് പറയുന്നതിൽ ദുരൂഹത ഉണ്ടെന്ന് ഭക്തരും പറയുന്നു. ചെയർമാനറിയാതെ പരസ്യ ചിത്രീകരണം നടന്നുവെന്ന വാദം അവിശ്വസനീയമെന്നാണ് അടിയന്തര ദേവസ്വം ഭരണസമിതി  അംഗങ്ങളുടെയും വാദം.   അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad