ആറ്റിങ്ങൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ 50 പേർ കൊവിഡ് രോഗികൾ. ഇതിൽ 36 പേർ ഹോം ഐസൊലേഷനിലും, 5 പേർ വിവിധ കൊവിഡ് പ്രഥമ ചികിൽസ കേന്ദ്രത്തിലും, 2 പേർ ആശുപത്രികളിലുമാണ്.
നഗരസഭ ആരോഗ്യ വിഭാഗം കൊവിഡിനെതിരെ കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. എന്നാൽ നഗരത്തിലെ ചില സ്ഥാപനങ്ങൾ രോഗവിവരം മറച്ച് വക്കുന്ന വളരെ കുറ്റകരമായ സമീപനം സ്വീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കം വക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പടെയുള്ള കർശന നിയമ നടപടികൾ നഗരസഭ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.