പകുതി വേവിച്ച മുട്ടയും മാംസവും ഒഴിവാക്കണം ; പുതിയ മാർഗ നിർദ്ദേശങ്ങളുമായി മൃഗ സംരക്ഷണ വകുപ്പ് - EC Online TV

Breaking

Post Top Ad


2021, ജനുവരി 7, വ്യാഴാഴ്‌ച

പകുതി വേവിച്ച മുട്ടയും മാംസവും ഒഴിവാക്കണം ; പുതിയ മാർഗ നിർദ്ദേശങ്ങളുമായി മൃഗ സംരക്ഷണ വകുപ്പ്

 


കേരളത്തിൽ  പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പുതിയ മാർഗ നിർദ്ദേശങ്ങളുമായി  മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയിൽ ആശങ്ക വേണ്ടെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. തണുത്ത കാലാവസ്ഥയിൽ മാസങ്ങളോളം നിലനിൽക്കുന്ന  വൈറസ് 60 ഡിഗ്രി ചൂടിൽ അര മണിക്കൂറിൽ നശിച്ചു പോകും. ബുൾസ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു. പക്ഷികളെ ബാധിക്കുന്ന വൈറൽ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യരിലേക്ക് പകരം സാധ്യതയുള്ളതിനാൽ  പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. 


പക്ഷികളുടെ വിസര്‍ജ്യത്തിലൂടെയും അവയുടെ ശരീര സ്രവങ്ങള്‍ വഴി വായുവിലൂടെയുമാണ് രോഗം പടരുന്നത്. ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്‌കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കണമെന്നും  മൃഗസംരക്ഷണവകുപ്പ് നിർദ്ദേശിച്ചു. ആശങ്കവേണ്ടന്നും എല്ലാ കരുതൽ നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.


Post Top Ad