കോവിഡ് വാക്‌സിൻ ; ഇന്ന് ജില്ലാ വെയര്‍ഹൗസുകളിലേക്ക് എത്തിക്കും - EC Online TV

Breaking

Post Top Ad


2021, ജനുവരി 13, ബുധനാഴ്‌ച

കോവിഡ് വാക്‌സിൻ ; ഇന്ന് ജില്ലാ വെയര്‍ഹൗസുകളിലേക്ക് എത്തിക്കും

സംസ്ഥാനത്തെ ജില്ലകളിലെ വെയര്‍ഹൗസുകളിലേക്ക്  കോവിഡ് വാക്‌സിൻ ഇന്ന് എത്തിക്കും.  പൂനെ സിറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള  കോവിഷീൽഡ് വാക്‌സിൻ വിമാന മാർഗമാണ് ഇന്നലെ തിരുവനന്തപുരത്തും കൊച്ചിയിലും എത്തിച്ചത്.


തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്സിനുകള്‍ തിരുവനന്തപുരത്തെ റീജിയണല്‍ വാക്സിന്‍ സ്റ്റോറിൽ  എത്തിച്ചിട്ടുണ്ട്. അവിടെ നിന്നും  ഇന്ന് ജില്ലാ വെയര്‍ഹൗസുകളിലേക്ക് എത്തിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകൾക്കുളള  കോവിഡ് വാക്സിനുകളാണ്   തിരുവനന്തപുരം വിമാനത്താവളം വഴി എത്തിയിട്ടുള്ളത്.  ഇതിൽ തിരുവനന്തപുരം ജില്ലയിൽ 64,020 വാക്സിനുകൾ ലഭിച്ചിട്ടുണ്ട്. 

കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിനുകള്‍ എറണാകുളം റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകള്‍ കോഴിക്കോട് റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും  കോഴിക്കോട് വന്ന വാക്സിനില്‍ നിന്നും 1,100 ഡോസ് വാക്സിനുകള്‍ മാഹിക്കുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.

റീജിയണല്‍ വാക്സിന്‍ സ്റ്റോറില്‍ നിന്നും അതത് ജില്ലാ വാക്സിന്‍ സ്റ്റോറുകളിലേക്ക് വാക്‌സിൻ  എത്തിക്കും. അവിടെ നിന്നാണ് ബന്ധപ്പെട്ട വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ആവശ്യാനുസരണം വാക്സിന്‍ എത്തിക്കുന്നത്.

സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലായി ആദ്യഘട്ട വാക്‌സിനേഷൻ  ശനിയാഴ്ച നടക്കും.  133 കേന്ദ്രങ്ങളും  കൊവിഡ് വാക്‌സിൻ വിതരണത്തിനായി  സജ്ജമായി കഴിഞ്ഞു.  ഒരു കേന്ദ്രത്തില്‍ നൂറു പേര്‍ക്ക് വാക്‌സിന്‍ നല്‍കും. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൊവിഡ് ബാധിച്ച് നാലാഴ്ച കഴിയാത്തവര്‍, കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ എന്നിവരെ ഒഴിവാക്കും. ഇടതു കൈയിലാണ് കുത്തിവയ്പ്. ആദ്യ ഡോസ് സ്വീകരിച്ച് 28ാം ദിവസം അടുത്ത ഡോസ് എടുക്കണം. വാക്‌സിനേഷനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്.

Post Top Ad