കേരളത്തിൽ നാളെ കോവിഡ് വാക്‌സിൻ ട്രയൽ റൺ - EC Online TV

Breaking

Post Top Ad


2021, ജനുവരി 1, വെള്ളിയാഴ്‌ച

കേരളത്തിൽ നാളെ കോവിഡ് വാക്‌സിൻ ട്രയൽ റൺ

 


കേരളത്തിൽ  നാല് ജില്ലകളിൽ നാളെ  (ജനുവരി 2 ) കോവിഡ് വാക്സിന്റെ ഡ്രൈ റൺ നടത്തും. രാജ്യത്ത് നടക്കാനിരിക്കുന്ന രണ്ടാമത് ഡ്രൈ റൺ ആണ് നാളെ കേരളത്തിൽ.   തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ  ഡ്രൈ റൺ നടക്കുക. സർക്കാർ, സ്വകാര്യ ആശുപത്രികളിലാണ് ട്രയൽ.  തിരുവനന്തപുരത്ത് മൂന്നു കേന്ദ്രങ്ങളിലും  മറ്റു ജില്ലകളിൽ ഓരോ കേന്ദ്രങ്ങളിലുമാണ്  ഡ്രൈ റൺ നടക്കുന്നത്.  ഓരോ സംസ്ഥാനത്തും ചുരുങ്ങിയത് മൂന്നു ജില്ലകളിലെങ്കിലും  ഡ്രൈ റൺ നടത്തണമെന്നാണ് തീരുമാനം. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവർത്തകർ വീതം ഡമ്മി കോവിഡ് വാക്സിൻ സ്വീകരിക്കുന്ന പ്രക്രിയയാണിത്. യഥാർത്ഥ വാക്സിൻ ഡ്രൈവ് ആരംഭിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ന്യൂനതകൾ കണ്ടെത്താനുള്ള മാർഗമെന്ന നിലയിലാണ് നടത്തുന്നത്. ഡിസംബർ 28, 29 തീയതികളിൽ ആസാം, ആന്ധ്ര പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു ആദ്യത്തെ ഡ്രൈ റൺ. Post Top Ad