വർക്കലയിൽ നവവധു മരിച്ചതിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ വെള്ളിയാഴ്ച (15/01/21) യാണ് വർക്കല മുത്താന സുനിതഭവനിൽ ആതിരയെ (24) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ബാത്റൂമിലാണ് കൈ ഞരമ്പുകളും കഴുത്തും അറുത്ത് രക്തം വാർന്ന് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. നവംബർ 30 നായിരുന്നു ശരത്തിന്റെയും അതിരയുടെയും വിവാഹം. യുവതിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭർത്താവിന്റെ പിതാവ് പുഷ്പാങ്കരൻ രംഗത്തെത്തിയിരുന്നു. ഒരാൾക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ലെന്നും വീട്ടിൽ ഏതെങ്കിലും രീതിയിലുള്ള തർക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും സംശയങ്ങൾ തെളിയണമെന്നും അദ്ദേഹം പറഞ്ഞു.
മരണത്തിലെ ദുരൂഹതയും സംശയങ്ങളും ബാക്കി നിൽക്കെ യുവതിയുടെ പോസ്റ്റ്മോർട്ടം പുറത്തു വന്നു. ബല പ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഒന്നും ഇല്ല എന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ആതിര ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് പോലീസ്. തുടർന്ന് കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഭർത്താവ് ശരത്തിനെ വിട്ടയച്ചു.