സംസ്ഥാനത്ത് തടവുകാരുടെ യൂണിഫോമിൽ മാറ്റം വരുന്നു - EC Online TV

Breaking

Post Top Ad


2021, ജനുവരി 13, ബുധനാഴ്‌ച

സംസ്ഥാനത്ത് തടവുകാരുടെ യൂണിഫോമിൽ മാറ്റം വരുന്നു


സംസ്ഥാനത്തെ ജയിലുകളിലും ഇനി മാറ്റത്തിന്റെ കാലം. തടവുകാരുടെ ജയിൽ യൂണിഫോമിൽ മാറ്റം വരുത്താൻ തീരുമാനം. പുരുഷന്മാർക്ക് ടീ ഷർട്ടും ബർമുഡയും സ്ത്രീകൾക്ക് ചുരിദാറുമാണ് പുതിയ വേഷം.  ജയിലിൽ തൂങ്ങി മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ ഒരു തടവുകാരൻ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്  ജയിൽ ഡിജിപി ഋഷിരാജ് സിങ്  തടവുകാരുടെ വേഷം ടീ ഷർട്ടും ബർമുഡയും എന്ന ആശയം മുന്നോട്ടുവച്ചത്. വേഷം ഏത് നിറത്തിലായിരിക്കണം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഒരാൾക്ക് 2 ജോഡി വസ്ത്രമാണ് നൽകുന്നത്. ആദ്യ ഘട്ടത്തിൽ  കോഴിക്കോട് ജയിലിലെ തടവുകാരുടെ യൂണിഫോമിലാകും  മാറ്റം വരുത്തുക. ഇവിടെ  200 പുരുഷന്മാരും 15 സ്ത്രീ  തടവുകാരുമാണുള്ളത്.  വസ്ത്രങ്ങൾ സ്പോൺസർ ചെയ്യാൻ താത്പര്യമുള്ള സ്വകാര്യ കമ്പനികൾ ജയിൽ അധികൃതരുമായി ബന്ധപ്പെടണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad