കടബാധ്യതയെ തുടർന്ന് നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ രണ്ട് പേർ ആത്മഹത്യക്ക് ശ്രമിച്ചു. നെയ്യാറ്റിന്‍കര പ്ലാമൂട്ടുക്കട സ്വദേശി സരസ്വതി, കാഴ്ച ശക്തിയില്ലാത്ത ഭര്തൃസഹോദരന് നാഗേന്ദ്രന് എന്നിവരാണ് കുളത്തില്‍ ചാടിയത്. സരസ്വതിയുടെ മൃതദേഹം കണ്ടെത്തി. നാഗേന്ദ്രനായി തിരച്ചിൽ തുടരുകയാണ്. പലിശക്കാർ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി സരസ്വതിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. താന്‍ മരിച്ചാല്‍ കാഴ്ച ശക്തിയില്ലാത്ത നാഗേന്ദ്രനെ പരിചരിക്കാന്‍ ആരുമുണ്ടാകില്ല എന്നതുകൊണ്ടാണ് നാഗേന്ദ്രനും ജീവനൊടുക്കുക്കാന്‍ തീരുമാനിച്ചതെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. സരസ്വതിയുടെ ഭർത്താവ് നാഗരാജൻ ആറു വർഷം മുൻപ് മരിച്ചു.
സരസ്വതിയും നാഗേന്ദ്രനും വെള്ളിയാഴ്ച രാവിലെയാണ് വീടിന് സമീപത്തുളള കുളത്തില്‍ ചാടിയത്. രണ്ട് വര്‍ഷം മുന്‍പ് സരസ്വതിയുടെ മകന് ഗള്‍ഫില്‍ പോകുന്നതിന് വേണ്ടി രണ്ട് ലക്ഷം രൂപ ഇവര്‍ പലിശക്കെടുത്തിരുന്നു.എന്നാൽ ഗൾഫിൽ പോയ മകന് അസുഖബാധിതനായി ദിവസങ്ങള്‍ക്കുളളില്‍ തിരിച്ചുവന്നതോടെ കടം വീട്ടാൻ കഴിയാതെയായി. പലിശയിനത്തിൽ തന്നെ മാസം 18,000 രൂപയായിരുന്നു നൽകേണ്ടത്. പലിശയും മുടങ്ങിയതോടെ പലിശയും മുതലും ചേര്‍ത്ത് 4.10 ലക്ഷം രൂപ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് പലിശക്കാര്‍ നിരന്തരം വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കുന്നത് പതിവായിരുന്നു. ആകെയുള്ള രണ്ടേകാല്‍ സെന്റ് ഭൂമി എഴുതി നല്‍കണമെന്നും പലിശക്കാര്‍ ആവശ്യപ്പെട്ടിരുന്നതായും ആത്മഹത്യ കുറിപ്പിലുണ്ട്.