ഹരിത ഓഫീസ് പ്രഖ്യാപനത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് A ഗ്രേഡ് - EC Online TV

Breaking

Post Top Ad


2021, ജനുവരി 28, വ്യാഴാഴ്‌ച

ഹരിത ഓഫീസ് പ്രഖ്യാപനത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് A ഗ്രേഡ്

 


ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകളാക്കി മാറ്റുന്നതിനുള്ള ഹരിത ഓഫീസ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് അവനവഞ്ചേരി ഗവ. ഹൈസ്കൂളിനെ A ഗ്രേഡുള്ള ഹരിത ഓഫീസ് ആയി പ്രഖ്യാപിച്ചു. ഈ പദവി ലഭിക്കുന്ന ആറ്റിങ്ങൽ നഗരസഭയിലെ ആദ്യ സർക്കാർ വിദ്യാലയമാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ. ആറ്റിങ്ങൽ നഗരസഭയിലെ 51 ഓഫീസുകളിലാണ് ഹരിതമിഷൻ ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓഡിറ്റിംഗ് നടന്നത്. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുക വഴി പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുകയും ശരിയായ രീതിയിൽ മാലിന്യശേഖരണവും നിർമ്മാർജ്ജനവും നടപ്പിലാക്കിയതിനുമാണ് A ഗ്രേഡിംഗ് ലഭിച്ചത്. സ്കൂളിൻ്റെ നേതൃത്വത്തിൽ നെൽകൃഷിയും പച്ചക്കറികൃഷിയും നടത്തി വരുന്നതു കൂടാതെ ശുചിത്വ മിഷൻ്റെ കളക്ടേഴ്സ് @ സ്കൂൾ പദ്ധതിയുടെ മികച്ച നടത്തിപ്പും ഗ്രേഡിംഗിനു കാരണമായി. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഹരിത ഓഫീസ് സാക്ഷ്യപത്രം സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണിക്ക് കൈമാറി. സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാനും കൗൺസിലറുമായ കെ.ജെ.രവികുമാർ, നോഡൽ ഓഫീസർ എൻ.സാബു എന്നിവർ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad