തിരുവനന്തപുരം വേളിയിലെ ഇംഗ്ലീഷ്-ഇന്ത്യന്‍ ക്ലേ ഫാക്ടറിയില്‍ തൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.കളക്ടർ എത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് മറ്റു തൊഴിലാളികൾ . അഞ്ചുമാസത്തിന് മുന്‍പ് ഈ ഫാക്ടറി പൂട്ടിയിരുന്നു. വേളി മാധവപുരം സ്വദേശി പ്രഭുല്ലകുമാറിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തോന്നയ്ക്കലിലെ ഫാക്ടറി തുറന്നിരുന്നു. എന്നാല്‍ കൊച്ചുവേളിയിലെ ഫാക്ടറി തുറന്നില്ല. അതേ സമയം ഫാക്ടറിയിലെ യന്ത്രങ്ങള്‍ ഗുജറാത്തിലെ ഫാക്ടറിയിലേക്ക് മാറ്റുകയും ചെയ്തു. ഏറെനാളായി ഇവിടുത്തെ തൊഴിലാളികള്‍ സമരത്തിലാണ്. ഫാക്ടറി ഭാഗികമായി അടച്ചതിന് എതിരെയായിരുന്നു സമരം. ഇതിന് പിന്നാലെ അസംസ്കൃത വസ്തുക്കള്‍ കിട്ടാനില്ല എന്ന് കാണിച്ച് മാനേജ്മെന്റ് ഫാക്ടറി പൂര്‍ണമായി അടയ്ക്കുകയായിരുന്നു.
2021, ജനുവരി 2, ശനിയാഴ്ച
വേളിയിലെ ഇംഗ്ലീഷ്-ഇന്ത്യന്‍ ക്ലേ ഫാക്ടറിയില്‍ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍
തിരുവനന്തപുരം വേളിയിലെ ഇംഗ്ലീഷ്-ഇന്ത്യന്‍ ക്ലേ ഫാക്ടറിയില്‍ തൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.കളക്ടർ എത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് മറ്റു തൊഴിലാളികൾ . അഞ്ചുമാസത്തിന് മുന്‍പ് ഈ ഫാക്ടറി പൂട്ടിയിരുന്നു. വേളി മാധവപുരം സ്വദേശി പ്രഭുല്ലകുമാറിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തോന്നയ്ക്കലിലെ ഫാക്ടറി തുറന്നിരുന്നു. എന്നാല്‍ കൊച്ചുവേളിയിലെ ഫാക്ടറി തുറന്നില്ല. അതേ സമയം ഫാക്ടറിയിലെ യന്ത്രങ്ങള്‍ ഗുജറാത്തിലെ ഫാക്ടറിയിലേക്ക് മാറ്റുകയും ചെയ്തു. ഏറെനാളായി ഇവിടുത്തെ തൊഴിലാളികള്‍ സമരത്തിലാണ്. ഫാക്ടറി ഭാഗികമായി അടച്ചതിന് എതിരെയായിരുന്നു സമരം. ഇതിന് പിന്നാലെ അസംസ്കൃത വസ്തുക്കള്‍ കിട്ടാനില്ല എന്ന് കാണിച്ച് മാനേജ്മെന്റ് ഫാക്ടറി പൂര്‍ണമായി അടയ്ക്കുകയായിരുന്നു.
Tags
# Kerala News

About EC Online Tv
Kerala News
ലേബലുകള്‍:
Kerala News