സംസ്ഥാനത്ത് മാർച്ച് ഒന്നു മുതൽ മദ്യവിൽപന ഗ്ലാസ് കുപ്പികളിൽ മാത്രമാകും. ബെവ്റേജസ് കോർപറേഷനുകളിൽ നിന്നും ഗ്ലാസ് കുപ്പികളിൽ മാത്രമേ മദ്യം വിതരണം ചെയ്യാവൂ എന്നറിയിച്ച് സംസ്ഥാന സർക്കാർ മദ്യക്കമ്പനികൾക്കു നോട്ടിസ് നൽകി. അതേസമയം സ്റ്റോക്കുള്ള പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം വിറ്റു തീർക്കാൻ അനുവദിക്കും.
സംസ്ഥാന സർക്കാർ നേരത്തെ ഇക്കാര്യം നിർദ്ദേശിച്ചിരുന്നുവെങ്കിലും അന്ന് മദ്യത്തിന്റെ അടിസ്ഥാന വിലയിൽ മാറ്റം വരുത്തണമെന്ന കമ്പനികളുടെ ആവശ്യം അംഗീകരിക്കാതിരുന്നതോടെ നിർദേശം നടപ്പായില്ല. കമ്പനികൾക്കു മദ്യത്തിന്റെ അടിസ്ഥാനവില വർധിപ്പിച്ചു നൽകാൻ നടപടി സ്വീകരിച്ചതോടെയാണു പ്ലാസ്റ്റിക് കുപ്പികൾ തീർത്തും ഒഴിവാക്കണമെന്ന നിർദേശം കർശനമാക്കിയത്.