കൊവിഡ് വാക്‌സിന്‍ കേരളത്തിലെത്തി - EC Online TV

Breaking

Post Top Ad


2021, ജനുവരി 13, ബുധനാഴ്‌ച

കൊവിഡ് വാക്‌സിന്‍ കേരളത്തിലെത്തി

 


ആദ്യഘട്ട വിതരണത്തിനായുള്ള  കൊവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി.   10.45 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലാണ് കൊവിഡ് വാക്‌സിന്‍ എത്തിച്ചത്. പൂനൈയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് കൊവിഷീൽഡ് ആദ്യ ബാച്ച് വാക്‌സിനുകൾ എത്തിച്ചത്.  വാക്‌സിന്‍ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം സജ്ജമാണ്.  വാക്സിനുകള്‍ ജില്ലയിലെ വിവിധ പ്രാദേശിക സ്റ്റോറേജുകളിലേക്ക് മാറ്റും.  ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ഇടപ്പള്ളിയിലെ റീജിയണല്‍ കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് വാക്സിന്‍ മാറ്റുക. ശേഷം ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുള്ള വിവിധ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്  വിതരണത്തിനായി  വാക്സിനുകള്‍ എത്തിക്കും. 


വൈകിട്ട് ആറ് മണിയോട് കൂടി തെക്കൻ കേരളത്തിലേക്കുള്ള വാക്‌സിൻ എത്തും. തിരുവനന്തപുരം വിമാനത്താവളത്തിലാകും വാക്‌സിൻ എത്തുക. ഈ മാസം 16നാണ് വാക്‌സിൻ വിതരണം ആരംഭിക്കുന്നത്. 

Post Top Ad