വിദേശത്തുള്ളവർക്ക് നാട്ടിലെത്താതെ തന്നെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം - EC Online TV

Breaking

Post Top Ad


2021, ജനുവരി 8, വെള്ളിയാഴ്‌ച

വിദേശത്തുള്ളവർക്ക് നാട്ടിലെത്താതെ തന്നെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

 തൊഴിൽ സംബന്ധമായി  അന്യരാജ്യങ്ങളിൽ  താമസമാക്കിയ സംസ്ഥാനത്തെ ഇന്ത്യൻ പൗരന്മാർക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായോ ലേണേഴ്‌സ് ലൈസൻസിന് അപേക്ഷിക്കുന്നതിനായോ Form 1A (മെഡിക്കൽ സർട്ടിഫിക്കറ്റ്), കാഴ്ച പരിശോധന സർട്ടിഫിക്കറ്റ്  തുടങ്ങിയവ ഹാജരാക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി  ഓൺലൈനായി അപേക്ഷയും രേഖകളും സമർപ്പിക്കാനുള്ള സംവിധാനം മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തി. 


അന്യരാജ്യങ്ങളിൽ താമസിക്കുന്നവർക്ക് അതാത് രാജ്യത്ത് തൊഴിൽ ചെയ്യുന്ന ഇന്ത്യൻ ഡോക്ടറോ അല്ലെങ്കിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ഡോക്ടറോ  ഇംഗ്ലീഷിൽ നല്കുന്നതോ അല്ലെങ്കിൽ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതോ ആയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാവുന്നതും ആയത് സ്വീകരിക്കുന്നതാണെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. 

Post Top Ad