പരവൂർകോണം ഗവൺമെന്റ് യു.പി.എസിന് സ്കൂൾ ബസ് ഇന്ന് കൈമാറും - EC Online TV

Breaking

Post Top Ad


2021, ജനുവരി 15, വെള്ളിയാഴ്‌ച

പരവൂർകോണം ഗവൺമെന്റ് യു.പി.എസിന് സ്കൂൾ ബസ് ഇന്ന് കൈമാറും

 


പരവൂർകോണം ഗവൺമെന്റ്  യു.പി.എസി ന് എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകിയ സ്കൂൾ ബസ് ഇന്ന് (ജനുവരി 15 ) സ്കൂൾ അങ്കണത്തിൽ വച്ച്   നടക്കുന്ന ചടങ്ങിൽ കൈമാറും.  അടച്ചു പൂട്ടലിന്റെ വക്കിൽ എത്തി നിന്ന സ്കൂളിൽ സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അധ്യാപകരും, സ്കൂൾ പി.ടി.എ യും, എം.എൽ.എയും, നഗരസഭയും സ്കൂളിനെ സ്നേഹിക്കുന്ന മുഴുവനാളുകളും ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനത്തിന്റെ  ഫലമായി  150 ഓളം കുട്ടികൾ ഇപ്പോൾ ഈ സ്കൂളിലെ  വിദ്യാർത്ഥികൾ ആണ്. 


സ്കൂൾ വികസനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിൽ  ഉൾപ്പെടുത്തി പുതിയ മന്ദിരം നിർമ്മിക്കുന്നതിന് 85 ലക്ഷം രൂപ അനുവദിച്ചു. മന്ദിരത്തിന്റെ നിർമ്മാർണ പ്രവർത്തനങ്ങൾ പുരഗമിച്ച്‌ വരികയാണ്. അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നും അഭൂതപൂർവ്വമായ വേഗതയിൽ  പൊതുവിദ്യാലയത്തിന്റെ  പഴയകാല പ്രൗഢി നിലനിർത്തുന്നതിനുവേണ്ടി നടത്തിയ ശ്രമങ്ങൾ ക്കുള്ള അംഗീകാരമായാണ് ഈ സ്കൂളിന് ബസ് അനുവദിച്ച്  നൽകുന്നതെന്നും, ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ എല്ലാ പൊതുവിദ്യാലയങ്ങളിലും ഉണ്ടാകണമെന്നും സത്യൻ എം എൽ എ അഭ്യർഥിച്ചു. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad