കൊല്ലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 6, ബുധനാഴ്‌ച

കൊല്ലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു

 



കൊല്ലം കല്ലുവാതുക്കല്‍   ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നലെ കണ്ടെത്തിയ രണ്ടുദിവസം മാത്രം പ്രായമുള്ള കുഞ്ഞ്  മരിച്ചു.   അണുബാധയെ തുടർന്നാണ് മരിച്ചത്.  തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.  


കൊല്ലം കല്ലുവാതുക്കല്‍  ഊഴായിക്കോട് ക്ഷേത്രത്തിനു സമീപം വീട്ടുപറമ്പിൽ കരിയില കൂട്ടത്തിനിടയിൽ നിന്നാണ്  രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ ഇന്നലെ  കണ്ടെത്തിയത്.  മൂന്നു കിലോ തൂക്കമുളള രണ്ടു ദിവസം പ്രായമുള്ള   ആൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാതെ ആയിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് ഐ.സി.യുവില്‍  പ്രവേശിപ്പിക്കുകയും തുടർന്ന്  തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക്  മാറ്റുകയും ചെയ്തു.  എസ്.എ.ടി. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കുഞ്ഞിന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിരുന്നു.  ഇന്ന്  കുഞ്ഞിന്റെ സംസ്‌കാരം നടത്തും.   കുഞ്ഞിന്റെ മാതാപിതാക്കൾക്കായി പാരിപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. 




Post Top Ad