പുതുവത്സര ദിനത്തിൽ ഓർഫനേജുകളിലെ അന്തേവാസികളോടൊപ്പം മധുരം പങ്കിട്ട് ചെയർപേഴ്സനും, വൈസ് ചെയർമാനും - EC Online TV

Breaking

Post Top Ad


2021, ജനുവരി 1, വെള്ളിയാഴ്‌ച

പുതുവത്സര ദിനത്തിൽ ഓർഫനേജുകളിലെ അന്തേവാസികളോടൊപ്പം മധുരം പങ്കിട്ട് ചെയർപേഴ്സനും, വൈസ് ചെയർമാനും

 


ആറ്റിങ്ങൽ നഗരസഭാ പരിധിയിലെ ഓർഫനേജുകളിലെ  അന്തേവാസികളോടൊപ്പം പുതുവത്സര ദിനത്തിലെ സന്തോഷം പങ്കുവച്ച്  ചെയർപേഴ്സനും, വൈസ് ചെയർമാനും. നഗരസഭാ പരിധിയിലെ കരുണാലയം, അംബേദ്കർ ഓർഫനേജ്, സി.എസ്.ഐ മിഷൻ ആശുപത്രി പാലിയേറ്റീവ് കെയർ സെന്റെർ എന്നിവിടങ്ങളിൽ കഴിയുന്നവരോടൊപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയും, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ളയും പുതു വർഷത്തെ വരവേറ്റത്. സ്കൂളുകൾ  തുറക്കുന്നതിനോട് അനുബന്ധിച്ചുള്ള തിരക്കുകൾക്കിടയിലും ജീവിതത്തിലെ ദുരിതവും വേദനയും കടിച്ചമർത്തി സമൂഹത്തിന്റെ അന്ധതയിൽ കഴിയുന്നവരോടൊപ്പം നഗരസഭ അധ്യക്ഷയും, ഉപാധ്യക്ഷനും സന്തോഷം പങ്കിടാൻ സമയം കണ്ടെത്തിയത്. ഇത്തരക്കാരുടെ എന്താവശ്യത്തിന് വേണ്ടിയും നഗരസഭയുമായി ബന്ധപ്പെടാവുന്നതാണ്.  ചെയർപേഴ്സന്റെ നിർദ്ദേശപ്രകാരം നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷെൻസി സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച് വിലയിരുത്തി.


Post Top Ad