കിളിമാനൂർ കേശവപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിനേഷൻ നാളെ മുതൽ ആരംഭിക്കുമെന്ന് അഡ്വ.ബി. സത്യൻ എം എൽ എ അറിയിച്ചു. ഇന്നലെ കോവിഡ് വാക്സിൻ എത്തിച്ചതോടെ ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. എം.ഒ യുടെ ചാർജ് വഹിക്കുന്ന ഡോ: അനു തോമസ് ആദ്യ ഡോസ് സ്വികരിക്കും. തുടർന്ന് രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ, സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ആദ്യഘട്ടത്തിലുള്ള വാക്സിൻ നൽകും.