വിദ്യാർത്ഥി സമൂഹം സാമൂഹ്യമാറ്റത്തിന്റെ ശക്തി : രാധാകൃഷ്ണൻ കുന്നുംപുറം - EC Online TV

Breaking

Post Top Ad


2021, ജനുവരി 1, വെള്ളിയാഴ്‌ച

വിദ്യാർത്ഥി സമൂഹം സാമൂഹ്യമാറ്റത്തിന്റെ ശക്തി : രാധാകൃഷ്ണൻ കുന്നുംപുറം

 


സമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള കടമ ഏറ്റെടുക്കാൻ വിദ്യാർത്ഥി സമൂഹം മുന്നിട്ടിറങ്ങണമെന്ന് കവിയും സാംസ്ക്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു.എസ്.എഫ്.ഐ അൻപതാംവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാർത്ഥി കൂട്ടായ്മയിൽ മുഖ്യ അതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നീതികേടുകൾക്കെതിരെ പോരാടി വിജയിച്ച ചരിത്രത്തിനുടമകളാണ് ഇന്ത്യൻ വിദ്യാർത്ഥികൾ. നമ്മുടെ രാജ്യത്തെ കലാലയങ്ങൾ സ്വതന്ത്ര ചിന്തയുടെയും ജനാധിപത്യ ബോധത്തിന്റെയും കേന്ദ്രങ്ങളായിരുന്നു.


രാജ്യത്തിന്റെ ജനാധിപത്യത്തെ അംഗീകരിക്കാൻ തയ്യാറാകാത്ത ഭരണാധികാരികൾ ഇന്ന് കലാലയങ്ങളിൽ സ്വതന്ത്രചിന്ത വളരാതിരിക്കാൻ ഭയത്തിന്റെ അന്തരീക്ഷം വളർത്തുകയാണ്. നാടിന്റെ ജനാധിപത്യഭാവിയെ തന്നെ തകർക്കുന്ന നീതികേടുകൾക്കെതിരെ പ്രതികരിക്കേണ്ടത് വിദ്യാർത്ഥി സമൂഹത്തിന്റെ കടമയാണെന്നദ്ദേഹം ഓർമ്മപ്പെടുത്തി.


ഫ്രീഡം ഓഫ് വിൽ എന്ന പേരിൽ ചിറയിൽകീഴിൽ നടന്ന ചടങ്ങിൽ ബേഷ്മ അധ്യക്ഷയായി. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എ.ആർ. റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ഏര്യ സെക്രട്ടറി വിഷ്ണുരാജ്, പ്രസിഡൻ്റ് അജീഷ് ,ഏര്യ സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനന്ദ്, ഭാഗ്യ, നിസ്സി  സി.പി.എം നേതാക്കൾ മുരളി, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ആദിഷ് സ്വാഗതവും വിജയ് നന്ദിയും പറഞ്ഞു.

Post Top Ad