സംസ്ഥാനത്തെ കോളേജുകൾ നാളെ തുറക്കും - EC Online TV

Breaking

Post Top Ad


2021, ജനുവരി 3, ഞായറാഴ്‌ച

സംസ്ഥാനത്തെ കോളേജുകൾ നാളെ തുറക്കും

സംസ്ഥാനത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കും. അവസാന വർഷ ബിരുദ വിദ്യാർഥികളും എല്ലാ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുമാണ്  നാളെ മുതൽ ക്ലാസ്സ്‌ ആരംഭിക്കുന്നത്. ഒരു സമയം അൻപതു  ശതമാനം വിദ്യാർഥികൾക്കാണ്  പ്രവേശനം. ശനിയാഴ്ചയും കോളേജുകളിൽ പ്രവർത്തി ദിവസമാണ്.


കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് വിദ്യാർഥികൾ ക്ലാസ്സുകളിൽ എത്തേണ്ടത്. പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ കഴിഞ്ഞ ദിവസം മുതൽ കോളേജുകളിൽ ഹാജരായി. ക്ലാസുകൾ അണുവിമുക്തമാക്കുന്നതുൾപ്പടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് കോളേജുകളുടെ പ്രവർത്തന സമയം ക്രമീകരിച്ചിരിക്കുന്നത്. പരമാവധി അഞ്ചര മണിക്കൂറാണ് അധ്യായനം. ആവശ്യമെങ്കിൽ രണ്ട് ഷിഫ്റ്റുകളാക്കിയും ക്ലാസുകൾ ക്രമീകരിക്കുന്നതിന് കോളേജുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

Post Top Ad