യു.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടധർണ്ണ നടത്തി - EC Online TV

Breaking

Post Top Ad


2021, ജനുവരി 23, ശനിയാഴ്‌ച

യു.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടധർണ്ണ നടത്തി

 


കേന്ദ്ര ഗവണ്മെന്റിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ ചിറയിൻകീഴ് നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടധർണ്ണ നടത്തി. ചിറയിൻകീഴ് പുളിമൂട് ജംഗ്ഷനിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജഫേഴ്‌സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ.എസ്.പി സംസ്ഥാന നേതാവും, ചിറയിൻകീഴ് നിയോജക മണ്ഡലം കൺവീനറുമായ കെ. ചന്ദ്രബാബു സ്വാഗതവും,  ചിറയിൻകീഴ് ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ മുഖ്യ പ്രഭാഷണവും നടത്തി. യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോൺഗ്രസ്‌ ജില്ലാ, ബ്ലോക്ക്‌, മണ്ഡല നേതാക്കളും ജനപ്രതിനിധികളും ധർണയിൽ  പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad