തീയറ്ററുകൾ തുറക്കുന്ന വിഷയത്തിൽ തിയറ്ററുടമകളുടെ യോഗം നാളെ - EC Online TV

Breaking

Post Top Ad


2021, ജനുവരി 4, തിങ്കളാഴ്‌ച

തീയറ്ററുകൾ തുറക്കുന്ന വിഷയത്തിൽ തിയറ്ററുടമകളുടെ യോഗം നാളെ

 


സിനിമ തീയറ്ററുകൾ തുറക്കുന്ന വിഷയത്തിൽ നാളെ തിയറ്ററുടമകളുടെ യോഗം ചേരും.  നാളെ മുതൽ സിനിമ തീയറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാർ ആനുമതി നൽകിയിട്ടുണ്ട്.  എന്നാൽ  ആവശ്യപ്പെട്ട ഇളവുകൾ ലഭിക്കുന്നതിനു മുൻപ് തിയറ്റർ തുറക്കണോ എന്ന കാര്യത്തിൽ തീരുമാനമായില്ല.  നാളത്തെ യോഗത്തിൽ തീരുമാനമെടുക്കും.   ചൊവ്വാഴ്ച ഫിലിം ചേംബറും തീയറ്ററുകൾ തുറക്കുന്ന  വിഷയം ചർച്ച ചെയ്യാൻ   യോഗം ചേരും. 


ദീർഘനാളായി തിയറ്റർ ഉടമകൾ സർക്കാരിനോട് ആവശ്യപ്പെടുന്ന സഹായ പാക്കേജ്, വൈദ്യുതി ഫിക്‌സഡ് ചർജ് – വിനോദ നികുതി ഒഴിവാക്കൽ എന്നിവയിൽ തീരുമാനമുണ്ടായിട്ടില്ല. ഇതോടൊപ്പം തിയറ്ററുടമകൾ നൽകാനുള്ള 14 കോടിയോളം രൂപ ലഭിക്കാതെ ചിത്രങ്ങൾ നൽകേണ്ടതില്ല എന്ന നിലപാടിലാണ്  നിർമ്മാതാക്കളും വിതരണക്കാരും. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നാളെ എക്‌സിക്യൂട്ടീവ് യോഗത്തിൽ തുടർനടപടികൾ തീരുമാനിക്കും.  പത്തുമാസമായി അടഞ്ഞുകിടന്ന തിയറ്ററുകളിൽ പലയിടത്തും പ്രദർശനത്തിനായി അറ്റകുറ്റപ്പണികൾ നടക്കുകയാണ്. 


മോഹൻലാലിൻറെ  മരയ്ക്കാർ അറബിക്കടലിലെ സിംഹം, തുറമുഖം, മാലിക് തുടങ്ങിയ താരചിത്രങ്ങൾ മാർച്ച്, മെയ് മാസങ്ങളിൽ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം പൂർത്തിയായ മമ്മൂട്ടിയുടെ ദി വൺ , ജയസൂര്യയുടെ വെള്ളം തുടങ്ങിയ സിനിമകളുടെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല.  വിജയ്‌യുടെ തമിഴ് ചിത്രം മാസ്റ്റേഴ്‌സ് ജനുവരി പതിമൂന്നിന്  തിയേറ്റർ റിലീസായി പ്രഖ്യാപിച്ചിട്ടുണ്ട്.  ഒരുപക്ഷേ കേരളത്തിൽ തിയറ്ററുകൾ പുനരാരംഭിക്കുമ്പോൾ  പ്രദർശിപ്പിക്കുന്ന ആദ്യ  ചിത്രം വിജയ്‌യുടെ മാസ്റ്റേഴ്‌സ് ആയിരിക്കും.

Post Top Ad