ഓടികൊണ്ടിരുന്ന ഓട്ടോക്ക് മുകളിൽ മരം വീണ് ഡ്രൈവർ മരിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 13, ബുധനാഴ്‌ച

ഓടികൊണ്ടിരുന്ന ഓട്ടോക്ക് മുകളിൽ മരം വീണ് ഡ്രൈവർ മരിച്ചു

വർക്കല മരക്കടമുക്കിനു സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ മരം വീണ് ഡ്രൈവർ  മരിച്ചു. കായിക്കര പുളിത്തിട്ട വീട്ടിൽ വിഷ്ണു (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ്  സംഭവം. രണ്ട് യാത്രക്കാരുമായി പോകുമ്പോഴാണ് അപകടം. വർക്കല മരക്കട മുക്കിൽ നിന്ന് ചെറുന്നിയൂർ ഭാഗത്തേക്ക്‌ പോകുന്നതിനിടയിലാണ്  ബ്ലോക്ക് ഓഫീസിന് സമീപത്ത് വെച്ച് റോഡ് വശത്ത് നിന്ന് പ്ലാവ് ഓട്ടോയ്ക്ക് മുകളിൽ ഒടിഞ്ഞു വീണത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ ഓട്ടോ പൂർണമായും  തകർന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും   പരിക്കുണ്ട്. ഇവരുടെ പരിക്ക്  ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.  വർക്കല ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലതെത്തി  രക്ഷാ പ്രവർത്തനം നടത്തി.

Post Top Ad