വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിൽ കവർച്ച. ഇന്ന് പുലർച്ചെയാണ് കവർച്ച നടന്നത്. രാവിലെ പൂജയ്ക്കായി ക്ഷേത്രനട തുറന്നപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്. ശ്രീകോവിലിന്റെ പൂട്ടും ക്ഷേത്ര കമ്മിറ്റി ഓഫിസിന്റെ പൂട്ടും തകർത്ത നിലയിലായിരുന്നു. സമീപത്തെ പൂജസ്റ്റാളിൽ നിന്നും പണം മോഷ്ടിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ, ആയിരം രൂപയെ മോഷണം പോയിട്ടുള്ളുവെന്നാണ് ക്ഷേത്ര അധികൃതർ പൊലീസിനെ അറിയിച്ചത്.