ആറ്റിങ്ങൽ നഗരസഭ പരിധിയിലെ വ്യാപാരസ്ഥാപനങ്ങളിലെ ഉടമകൾ, ജീവനക്കാർ തുടങ്ങിയവർക്ക് രോഗം ബാധിച്ചാൽ ബോധപൂർവ്വം മറച്ച് വക്കുന്ന വളരെ കുറ്റകരമായ ചിലരുടെ സമീപനം ശ്രദ്ധയിൽപ്പെട്ടു. നഗരസഭ ആരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾക്ക് വളരെ കാര്യക്ഷമമായ ഇടപെടലുകളാണ് നടത്തുന്നത്. ഇത്തക്കാരുടെ ഈ പ്രവണതകൾ നഗരത്തിൽ രോഗവ്യാപന തോത് വർദ്ധിപ്പിക്കുന്നു. കൂടാതെ ഈ മഹാമാരിക്കെതിരെ ആരോഗ്യ വിഭാഗം നടത്തുന്ന ശ്രമകരമായ പ്രവർത്തനങ്ങൾക്ക് ഏറെ വെല്ലുവിളി ഉയർത്തുകയാണ് ഇവർ ചെയ്യുന്നത്. തുടർന്നും ആരോഗ്യ മേഖലയിൽ നഗരസഭ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കം വക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.