വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കമുകിൻകോട് ശബരിമുട്ടത്ത് സ്വദേശിനിയായ പതിനാലുകാരിയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊടങ്ങാവിള സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയും കൊടങ്ങാവിള സ്വദേശിയായ യുവാവും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. ഇവർ ഇന്നലെ വഴക്കിടുകയും തുടർന്നു പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, അവിടെ വച്ചു പെൺകുട്ടിയെ മർദിക്കുകയും ചെയ്തതായി സഹോദരി പൊലീസിനു മൊഴി നൽകി. ഇവരെ പിടിച്ചു മാറ്റുന്നതിനിടെ പെൺകുട്ടിയുടെ സഹോദരിക്കും മർദ്ദനമേറ്റതായി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവാവും സുഹൃത്തും ചേർന്ന് ആത്മഹത്യ ശ്രമം നടത്തിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.