കലാ നികേതന്റെ "നാടക അണിയറ പുരസ്‌കാരത്തിന്" രാധാകൃഷ്ണൻ മൈലക്കാട് അർഹനായി - EC Online TV

Breaking

Post Top Ad


2021, ജനുവരി 25, തിങ്കളാഴ്‌ച

കലാ നികേതന്റെ "നാടക അണിയറ പുരസ്‌കാരത്തിന്" രാധാകൃഷ്ണൻ മൈലക്കാട് അർഹനായി

 


കലാ നികേതൻ കലാകേന്ദ്രത്തിൻ്റെ  ഈ വർഷത്തെ   "നാടക അണിയറ പുരസ്‌കാരത്തിന്" മുതിർന്ന അണിയറ പ്രവർത്തകൻ രാധാകൃഷ്ണൻ മൈലക്കാട് അർഹനായി. നാടകരംഗത്തെ അണിയറ പ്രവർത്തകരുടെ സംഭാവനകളെ പരിഗണിച്ച് വർഷം തോറും കലാനികേതൻ കലാകേന്ദ്രം നൽകുന്നതാണ് ഈ പുരസ്‌കാരം. മൂന്ന് പതിറ്റാണ്ടിലേറെയായി കേരളത്തിലെ പ്രമുഖ പ്രൊഫഷണൽ നാടക സമിതികളിൽ രംഗ സജ്ജീകരണ രംഗത്ത്  സജീവ സാന്നിധ്യമാണ്  രാധാകൃഷ്ണൻ. നീണ്ട കാലത്തെ നാടക പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഈ വർഷത്തെ   " നാടക അണിയറ പുരസ്‌കാരം ഇദ്ദേഹത്തിന് നൽകുന്നതെന്ന് കലാനികേതൻ രക്ഷാധികാരി അഡ്വ: എം.മുഹസ്സിനും, ചെയർമാൻ ഉദയൻ കലാനികേതനും അറിയിച്ചു. കലാനികേതൻ കലാകേന്ദ്രത്തിൻ്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ഫെബ്രുവരി ആദ്യവാരം നടക്കുന്ന ചടങ്ങിൽ കവിയും, ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പുരസ്‌കാരം സമ്മാനിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad