കല്ലമ്പലത്ത് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം - EC Online TV

Breaking

Post Top Ad


2021, ജനുവരി 27, ബുധനാഴ്‌ച

കല്ലമ്പലത്ത് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം

 


കല്ലമ്പലത്ത് ഇന്നലെ രാ​ത്രി മി​നി ലോ​റി​യും കാ​റും  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു.  കൊ​ല്ലം ചി​റ​ക്ക​ര സ്വ​ദേ​ശി​ക​ളാ​ണ് മ​രിച്ചത്. ചൊവ്വാഴ്ച രാത്രി ​പ​ത്ത​ര​യോ​ടെ​യായിരുന്നു അപകടം. കല്ലമ്പലം തോട്ടയ്ക്കാട് വച്ച് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും കൊല്ലത്തേക്ക് പോകുകയായിരുന്ന മ​ത്സ്യം ക​യ​റ്റി വ​ന്ന മി​നി​ മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന മൂന്നു പേർ തൽക്ഷണം മരിച്ചു. വിഷ്ണു, രാജീവ്, അരുൺ, സുധീഷ് ,സൂര്യോദയകുമാർ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടുപേരുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേരുടേത്           വലിയകുന്ന് താലൂക്ക് ആശുപത്രിയിലും ഒരാളുടേത്  പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ്.


ഇടിയുടെ ആഘാതത്തിൽ  കാ​റി​ന്‍റെ ഒരുഭാഗം കത്തി നശിച്ചു. കാറിൽ  പ്രസ് സ്റ്റിക്കർ പതിച്ചിരുന്നു.  കാ​റി​ലു​ണ്ടാ​യി​രു​ന്നവർ കൊല്ലം ചിറക്കര സ്റ്റു​ഡി​യോ​യി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു എന്നാണ്  പ്രാ​ഥ​മി​ക വി​വ​രം. മിനി  ലോറിയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.  പോ​ലീ​സും ഫ​യ​ര്‍ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​.Post Top Ad