പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരം - EC Online TV

Breaking

Post Top Ad


2021, ജനുവരി 8, വെള്ളിയാഴ്‌ച

പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരം

 


തിരുവനന്തപുരം  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ‘കോവിഡ് മാറ്റിയെഴുതിയ ജീവിതം’ എന്ന വിഷയത്തെ ആസ്പദമാക്കി പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ  https://statephotographyaward.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക.   ജനുവരി 26 വരെ രജിസ്റ്റർ ചെയ്യാം.  കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകള്‍ക്കാണ് മുന്‍ഗണന  നൽകുന്നത്. സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി ജോലി ചെയ്യുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയില്ല. 


എന്‍ട്രികളില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകള്‍ക്ക് യഥാക്രമം സമ്മാന തുകയായി  50,000, 30,000, 25,000 രൂപ വീതവും ഓരോ ജേതാവിനും സാക്ഷ്യപത്രവും ശില്‍പവും നൽകും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പത്തുപേര്‍ക്ക് പ്രോത്സാഹന സമ്മാനമായി  2500 രൂപ വീതവും സാക്ഷ്യപത്രവും നല്‍കും.  മത്സരത്തില്‍ എന്‍ട്രികളായി ലഭിക്കുന്ന ഫോട്ടോകള്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് നിയന്ത്രണവിധേയമായി ഉപയോഗിക്കാന്‍ അധികാരം ഉണ്ടായിരിക്കുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക്: statephotographyawardkerala.gov.in സന്ദർശിക്കുക. 

Post Top Ad