സംസ്ഥാനത്ത് മദ്യ വില വർധിപ്പിക്കുന്നു - EC Online TV

Breaking

Post Top Ad


2021, ജനുവരി 14, വ്യാഴാഴ്‌ച

സംസ്ഥാനത്ത് മദ്യ വില വർധിപ്പിക്കുന്നു

 



സംസ്ഥാനത്ത് മദ്യ വില വർധിപ്പിക്കുന്നു.  ഫെബ്രുവരി ഒന്നു മുതൽ വില വർധന പ്രാബല്യത്തിൽ വരും. ബെവ്‌കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാര്‍ക്ക് ഈ വര്‍ഷം അടിസ്ഥാനവിലയില്‍ 7 ശതമാനത്തിന്റെ വര്‍ധനവിനാണ് അനുമതി   നൽകിയിരിക്കുന്നത്.  ബിയറിനും വൈനും വില വർധന ബാധകമല്ല. അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വിലയിലുണ്ടായ വര്‍ധനവിനെ തുടർന്ന് മദ്യത്തിന്റെ വില   വർധിപ്പിക്കണമെന്ന്  ആവശ്യപ്പെട്ട് മദ്യ കമ്പനികള്‍ ബെവ്‌കോയെ സമീപിച്ചിരുന്നു.   ഇത് പരിഗണിച്ചാണ്  ബെവ്‌കോയുമായി നിലവില്‍ കരാറുള്ള കമ്പനികൾക്ക് ഏഴു ശതമാനം വരെ വില വര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 

Post Top Ad