പതിനെട്ട് വയസ്സിന് താഴെയുള്ളവരിൽ വാക്സിൻ കുത്തിവെയ്പ് തത്ക്കാലം നടത്തേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ കൊവാക്സിൻ കുത്തിവെയ്പ്പ് നടത്താൻ ഡിസിഐജി നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ വിശദപഠനങ്ങൾക്ക് ശേഷം കുത്തിവെയ്പ്പിനായുള്ള നിർദ്ദേശങ്ങൾ പുതുക്കിയതായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) അറിയിച്ചു. പുതിയ നിർദ്ദേശമനുസരിച്ച് രണ്ട് വാക്സിനുകളും പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾക്കും വാക്സിൻ നൽകില്ല. കൊവിഷീൽഡ് വാക്സിനും 18 വയസിന് മുകളിലുള്ള ആളുകൾക്ക് മാത്രമെ നൽകുകയുള്ളൂ.