കിളിമാനൂരിൽ വിദ്യാർഥിനി റോഡിൽ കുഴഞ്ഞു വീണു മരിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 15, വെള്ളിയാഴ്‌ച

കിളിമാനൂരിൽ വിദ്യാർഥിനി റോഡിൽ കുഴഞ്ഞു വീണു മരിച്ചു

 കിളിമാനൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി റോഡിൽ കുഴഞ്ഞു വീണു മരിച്ചു. കിളിമാനൂർ, എള്ളുവിള, മാടൻ നടയ്ക്ക് സമീപം നന്ദനത്തിൽ ബിനോദ്ഷാ- ബിന്ദു ദമ്പതികളുടെ മകൾ നന്ദന (14) യാണ് മരിച്ചത്.  വ്യാഴാഴ്ച ഉച്ചയോടെ പാരലൽ കോളേജിലെ ക്ലാസ് കഴിഞ്ഞ്  മടങ്ങവേ പുതിയ കാവിൽ വച്ച് റോഡിൽ  കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നന്ദന  കിളിമാനൂർ രാജാരവിവർമ്മ ഗേൾസ് ഹൈസ്ക്കൂളിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് .


 ഹൃദയ സംബന്ധമായ അസുഖം ബാധിച്ച് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ യിലായിരുന്നു നന്ദന. മൃതദേഹം  ഗോകുലം മെഡിക്കൽ കൊളേജ്  ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  പിതാവ്  ഇന്ന് രാവിലെ വിദേശത്ത് നിന്ന് എത്തിയ ശേഷം സംസ്കാരം നടത്തും.  ബിനോദ്ഷാ- ബിന്ദു ദമ്പതികളുടെ  ഏകമകളാണ്  നന്ദന.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad