പത്ത് മാസത്തെ ഇടവേളക്ക് ശേഷം ആരവങ്ങളും ആർപ്പുവിളികളുമായി സിനിമ തീയറ്ററുകൾ - EC Online TV

Breaking

Post Top Ad


2021, ജനുവരി 13, ബുധനാഴ്‌ച

പത്ത് മാസത്തെ ഇടവേളക്ക് ശേഷം ആരവങ്ങളും ആർപ്പുവിളികളുമായി സിനിമ തീയറ്ററുകൾ

 


പത്ത് മാസത്തെ ഇടവേളക്ക് ശേഷം സിനിമ തീയറ്ററുകൾ ഇന്ന് തുറന്നു.  രാവിലെ ഒന്‍പത് മണി മുതൽ  വിജയ്‌യുടെ ബിഗ് ബജറ്റ് ചിത്രം മാസ്റ്ററിന്റെ ആദ്യ ഷോ ആരംഭിച്ചു.  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ്  തീയറ്ററുകളിൽ പ്രദര്ശനം. വിജയ്‌യും വിജയ് സേതുപതിയും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം അഞ്ഞൂറോളം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന് ദിവസേന മൂന്ന് ഷോകളാണുള്ളത്. 50 ശതമാനം പ്രവേശനം ഉറപ്പാക്കാന്‍ ഒന്നിടവിട്ട സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ഷോയ്ക്ക് ശേഷവും മുഴുവന്‍ വാതിലുകളും തുറന്നിട്ട് തിയറ്റര്‍ അണുനശീകരണം നടത്തും.


കൗണ്ടറിലെ ആള്‍ക്കൂട്ടവും പേപ്പര്‍ ടിക്കറ്റും ഒഴിവാക്കാന്‍ ഭൂരിഭാഗം തിയറ്ററുകളിലും ഓണ്‍ലൈന്‍ ബുക്കിംഗ് ആയിരുന്നു. വരുന്ന രണ്ടു ദിവസങ്ങളിലെ മുഴുവന്‍ ടിക്കറ്റുകളും ബുക്ക് ചെയ്യപ്പെട്ടത് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്. മാസ്റ്ററിന് പിന്നാലെ മലയാള സിനിമകളും റിലീസിനൊരുങ്ങുകയാണ്.  സിനിമ തീയറ്ററുകളിൽ പ്രേക്ഷകരെത്തി പ്രദർശനം തുടർന്നാൽ സിനിമ മേഖലയും പഴയപോലെ സജീവമാകുമെന്ന പ്രതീക്ഷയിലാണ് സിനിമ മേഖല. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad