ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ അവലോകന യോഗം ചേർന്നു. യോഗത്തിന്റെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ എസ് അംബിക നിർവഹിച്ചു. വരും സാമ്പത്തിക വർഷങ്ങളിലേക്കുള്ള പദ്ധതി തയ്യാറാക്കുന്നതിന് വേണ്ടിയാണ് അവലോകന യോഗം ചേർന്നത്. യോഗത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോന്മണി, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുനിസ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിറോസ് ലാൽ, പ്രതിപക്ഷ നേതാവ് ശ്രീകണ്ഠൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.