കൊവിഡ് വാക്‌സിൻ ; പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്വം കമ്പനികൾക്കെന്ന് കേന്ദ്ര സർക്കാർ - EC Online TV

Breaking

Post Top Ad


2021, ജനുവരി 14, വ്യാഴാഴ്‌ച

കൊവിഡ് വാക്‌സിൻ ; പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്വം കമ്പനികൾക്കെന്ന് കേന്ദ്ര സർക്കാർ

 


കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിനു ശേഷം  പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്വം കമ്പനികൾക്കെന്ന് കേന്ദ്ര സർക്കാർ.  പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം കേന്ദ്രം കൂടി ഏറ്റെടുക്കണമെന്ന കമ്പനികളുടെ ആവശ്യം  കേന്ദ്രം തള്ളി.   ശനിയാഴ്ച  മുതൽ രാജ്യത്തെ  മൂവായിരത്തോളം കേന്ദ്രങ്ങളിൽ   കുത്തിവെപ്പ് ആരംഭിക്കാനിരിക്കെയാണ് കുത്തിവെപ്പിൽ പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം കമ്പനികൾക്കാണെന്നും  നഷ്ടപരിഹാരം കമ്പനികൾ നൽകണമെന്നും, നിയമനടപടികൾ കമ്പനികൾ തന്നെ നേരിടേണ്ടി വരുമെന്നും  കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.   


കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പിനുശേഷം  പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ഉടൻ സർക്കാരിനെ അറിയിക്കണം. ഡിസിജിഐ നയങ്ങളിൽ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്/ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡൈ കൺട്രോൾ ഓർഗനൈസേഷൻ അടിസ്ഥാനമാക്കി നടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചു. ഇക്കാര്യങ്ങൾ വ്യക്തമാക്കി സിറം ഇൻസ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോടെക്നും സർക്കാർ കത്ത് നൽകി. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad