ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി പണം തട്ടിപ്പ് വ്യാപകം ; ജാഗ്രത - EC Online TV

Breaking

Post Top Ad


2021, ജനുവരി 8, വെള്ളിയാഴ്‌ച

ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി പണം തട്ടിപ്പ് വ്യാപകം ; ജാഗ്രത

 


ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി പണം തട്ടുന്ന സംഘങ്ങള്‍ കേരളത്തിലും വ്യാപകമാകുന്നു.  ഓണ്‍ലൈന്‍ വായ്പകളുടെ ആപ്പുകള്‍ വഴിയാണ്  തട്ടിപ്പ്. ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് വിവരങ്ങള്‍ എന്നിവ മാത്രം നല്‍കിയാല്‍ ഉടനടി വായ്പ അംഗീകരിച്ചുള്ള സന്ദേശവും തിരിച്ചടവിന്റ വിവരങ്ങളും നല്‍കും. ഇതിന് ശേഷം  പ്രോസസിംഗ് ഫീസായി നിശ്ചിത തുക അടക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശവും എത്തും.   ഇത് ഓണ്‍ലൈന്‍ വഴി അടക്കണം.  മൊബൈൽ ഫോണിലൂടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയാണ് സംഘം പണം തട്ടുന്നത്.  സംഭവത്തില്‍ ഡിജിപി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തട്ടിപ്പ് വ്യാപകമായതോടെ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ഹൈടെക് സെല്ലിന്റ സാങ്കേതിക സഹായത്തോടെയാണ് അന്വേഷണം. 


ഉപഭോക്താവിനെ വിശ്വസിപ്പിക്കാന്‍ തട്ടിപ്പ് സംഘം വ്യാജമായി ഉണ്ടാക്കിയ ഐഡി കാര്‍ഡ് വിവരങ്ങള്‍ കൂടി അയച്ച് നല്‍കും. പണം നല്‍കി കഴിഞ്ഞാല്‍ പിന്നീട് അവരുടെ ഒരു വിവരവും ലഭിക്കില്ല. പ്രധാനമന്ത്രി നടപ്പിലാക്കുന്ന ചില  പദ്ധതികള്‍ ഉപയോഗിച്ച്  പോലും സംഘം തട്ടിപ്പ് നടത്തുന്നുണ്ട്. ഈ തട്ടിപ്പിന് ഇരയായവര്‍  ആരും  അപമാനം ഭയന്ന് പുറത്ത് പറയാത്തതിനാല്‍ തട്ടിപ്പ് സംഘത്തിന് ഇത് കൂടുതല്‍ പ്രചോദനമാകുന്നു. ആപ്പുകള്‍ വഴി വിവരങ്ങള്‍ നല്‍കുന്നതിലൂടെ ഭാവിയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഐ ടി വിദഗ്ദരുടെ വിലയിരുത്തല്‍.

Post Top Ad