വിതുരയിൽ ആന ചരിഞ്ഞ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു - EC Online TV

Breaking

Post Top Ad


2021, ജനുവരി 26, ചൊവ്വാഴ്ച

വിതുരയിൽ ആന ചരിഞ്ഞ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു

വിതുര കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.  കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്.  രാജേഷിൻ്റെ പുരയിടത്തിലാണ് ആന ചരിഞ്ഞത്. രാജേഷിന്റെ പുരയിടത്തിൽ   റബ്ബർ ഷീറ്റ് ഉണക്കാനുള്ള കമ്പിയിൽ വൈദ്യുതി കടത്തിവിട്ടിരുന്നു. ഈ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റാണ്   ആന ചരിഞ്ഞത്. ചരിഞ്ഞ അമ്മ ആനയെ അടുത്ത്  കുട്ടിയാനയും  ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ചരിഞ്ഞ പിടിയാനയ്ക്ക് സമീപം ആനയെ തൊട്ടും തലോടിയും നില്‍ക്കുകയായിരുന്നു കുട്ടിയാന. സമീപത്തെങ്ങും കാട്ടാനക്കൂട്ടം ഇല്ലാതിരുന്നതിനാല്‍ കുട്ടിയാനയെ കാട്ടിലേക്ക് തിരിച്ചയ്ക്കുന്നത് ശ്രമകരമായതിനെ  തുടര്‍ന്ന് കുട്ടിയാനയെ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad