പോ​ളി​യോ തു​ള്ളി മ​രു​ന്ന് വി​ത​ര​ണം ; ആരോഗ്യവകുപ്പിന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​മാ​യി - EC Online TV

Breaking

Post Top Ad


2021, ജനുവരി 7, വ്യാഴാഴ്‌ച

പോ​ളി​യോ തു​ള്ളി മ​രു​ന്ന് വി​ത​ര​ണം ; ആരോഗ്യവകുപ്പിന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​മാ​യി


സംസ്ഥാനത്ത് പ​ൾ​സ് പോ​ളി​യോ മ​രു​ന്ന് വി​ത​ര​ണം സംബന്ധിച്ച്  ആരോഗ്യവകുപ്പിന്റെ  മാ​ർ​ഗ​നി​ർ​ദേ​ശ​മാ​യി. ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യി​ൽ പോ​ളി​യോ മ​രു​ന്ന് വി​ത​ര​ണം നടത്തില്ല.  കോ​വി​ഡ് പോ​സി​റ്റീ​വാ​യ കു​ട്ടി​ക്ക് നെ​ഗ​റ്റീ​വാ​യി നാ​ല് ആ​ഴ്ച​ക്കു​ശേ​ഷം തു​ള്ളി മ​രു​ന്ന് ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അറിയിച്ചു.  കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ള്ള വീ​ട്ടി​ലെ കു​ട്ടി​ക്ക് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യി 14 ദി​വ​സ​ത്തി​ന് ശേ​ഷം തു​ള്ളി മ​രു​ന്ന് നൽകും.  വീട്ടിൽ കോ​വി​ഡ് നീ​രി​ക്ഷ​ണ​ത്തി​ൽ കഴിയുന്നവർ ഉണ്ടെങ്കിൽ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് ക​ഴി​ഞ്ഞ​ശേ​ഷം മാ​ത്രം കു​ട്ടി​ക്ക് തു​ള്ളി മ​രു​ന്ന്  നൽകാമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. 


Post Top Ad