ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍. അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ശനിയാഴ്ച രാവിലെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടതോടെ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വസതിയിലെ ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിന് ഇടയിലാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.വുഡ്ലാന്‍ഡ് ആശുപത്രിയില്‍ മൂന്ന് അംഗ ഡോക്ടര്‍മാരുടെ സംഘത്തിന് കീഴിലാണ് ഗാംഗുലിക്ക് ചികിത്സ.
2021, ജനുവരി 2, ശനിയാഴ്ച
നെഞ്ചുവേദനയെ തുടർന്ന് സൗരവ് ഗാംഗുലി ആശുപത്രിയില്‍